സി എന്‍ എ-
ചെന്നൈ:
ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് റൊമാന്റിക് ചിത്രമായ 'മാര' ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ മാധവന്, ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശിവദയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
2015ല്‍ മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്ലിഎന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കാണ് 'മാര'.
പ്രമോദ് ഫിലിംസിന്റെ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ജിബ്രാന്. തിരക്കഥ നീലന്, ബിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.