ന്യൂസ് ഡെസ്ക്-
ചെന്നൈ:
ആര് മാധവവനും ശ്രദ്ധ ശ്രീനാഥും പ്രധാന കഥാപാത്രങ്ങളാകുന്ന 'മാര' ആമസോണില്‍ റിലീസ് ചെയ്യും. ദുല്‍ക്കറും പാര്‍വതിയും അഭിനയിച്ച 'ചാര്‍ലി' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് 'മാര'.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. നിരവധി കഥകള്‍ പറയുന്ന മനോഹരമായ പെയിന്റിംഗ് പോലെയാണ് പോസ്റ്റര്‍.
'വിക്രം വേദ' ജോഡിയെ വീണ്ടും സ്ക്രീനില്‍ കാണുന്ന 'ശുദ്ധമായ റൊമാന്‍സ് നാടകം' എന്നാണ് 'മാര'യെ വിശേഷിപ്പിക്കുന്നത്.
2017ല്‍ നെറ്റ്ഫഌക്സില്‍ റിലീസ് ചെയ്ത നിരൂപക പ്രശംസ നേടിയ 'കല്‍ക്കി' എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത ദിലീപ് കുമാറാണ് 'മാര' സംവിധാനം ചെയ്യുന്നത്. തിരക്കഥ ദിലീപ് കുമാറും ബിപിന്‍ രഘുവും ചേര്‍ന്നെഴുതുന്നു. ഛായാഗ്രഹണം- ദിനേശ് കൃഷ്ണന്, കാര്‍ത്തിക് മുത്തുകുമാര്‍, സംഗീത- എം ഗിബ്രാന്‍.
ശിവദ നായര്‍, മൗലി, സ്റ്റാന്‍ഡ്അപ്പ് ഹാസ്യനടന് അലക്സാണ്ടര്‍ ബാബു, 2012 ല്‍ '101 ചോദ്യങ്ങള്‍' എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ച് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ മലയാളി നടന് മിനോണ്‍ എന്നീവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
പ്രമോദ് ഫിലിംസിന്റെ ബാനറില്‍ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയുമാണ് 'മാര' നിര്‍മ്മിക്കുന്നത്.