സി എന്‍ എ-
കൊച്ചി:
പ്രശസ്ത തിരകഥാകൃത്തും സംവിധായകനും നിര്‍മ്മാതാവും നടനുമായ രഞ്ജിത്ത് 37 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം പ്രഖ്യാപിച്ചു.
'മാധവി' എന്ന് പേരിട്ട ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ അദ്ദേഹം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.
നമിത പ്രമോദ്, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
'സിനിമ തിയേറ്ററുകളും സിനിമ പ്രവര്‍ത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് 'മാധവി' എന്ന ഹ്രസ്വ ചിത്രം സംഭവിച്ചത്. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചപ്പോള്‍ അതൊരു ഫീച്ചര്‍ ഫിലിം ആണോ എന്ന് പലര്‍ക്കും സംശയം തോന്നിയിരുന്നു. അല്ല... അത് 37മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വ ചിത്രമാണ്.' എന്ന് രഞ്ജിത്ത് കുറിച്ചു.
വൈകാതെ 'മാധവി' പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.