ന്യൂസ് ഡെസ്ക്-
ബംഗളൂരു:
നടിയും അന്തരിച്ച ചിരഞ്ജീവി സര്‍ജയുടെ ഭാര്യയുമായ മേഘന രാജ് ആണ്‍കുഞ്ഞിന് ജന്മം നല്കി. ചിരഞ്ജീവി സര്‍ജയുടെ സഹോദരരനും നടനുമായ ധുവ സര്‍ജയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. ഇന്ന് (22-10-2020) രാവിലെ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നുമായിരുന്നു മേഘ്ന കുഞ്ഞിന് ജന്മം നല്‍കിയത്.
ഗര്‍ഭിണിയായിരുന്ന മേഘ്നയുടെ ബേബി ഷവര്‍ പാര്‍ട്ടിയും സീമന്ത ചടങ്ങുകളും കഴിഞ്ഞ ആഴ്ചയാണ് നടത്തിയത്. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. പ്രസവത്തിന് വേണ്ടി കഴിഞ്ഞ ദിവസമാണ് മേഘ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രസവത്തിന് പിന്നാലെ തന്റെ ചേട്ടന്റെയും ചേടത്തിയുടെയും കുഞ്ഞിനെ ആദ്യമായി കൈയിലേറ്റു വാങ്ങിയ ധ്രുവിന്റെ ചിത്രം അതിവേഗം തരംഗമായി മാറി.
നടന് ധ്രുവ സര്‍ജ തന്റെ സഹേദരന്റെ പൊന്നോമനക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന ഒരു വെള്ളി തൊട്ടി സമ്മാനമായി നല്കി.
മേഘ്ന നാല് മാസം ഗര്‍ഭിണിയായിരുന്ന സമയത്താണ്്് ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്.