സി എന്‍ എ-
ചെന്നൈ:
അജയ് ഭൂപതി സംവിധാനം ചെയ്യുന്ന 'മഹാസമുദ്രം' എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ് നായകനാകുന്നു. ചിത്രീകരണം ആരംഭിക്കുമെന്നും താന്‍ ഉടന്‍ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നും സിദ്ധാര്‍ഥ് ട്വിറ്ററിലൂടെ അറിയിച്ചു. മഹാസമുദ്രം തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അദിതി റാവു ഹൈദരിയാണ് ചിത്രത്തില്‍ നായികയായി എത്തുക. ഇത് ഒരു വ്യത്യസ്തമായ ലവ് സ്റ്റോറി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. എ.കെ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സുനകര രാമബ്രഹ്മം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സാമന്തയും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.