CNA
കൊച്ചി:
കേന്ദ്ര ഭരണ പ്രദേശമായ മാഹി (മയ്യഴി) യുടെ പശ്ചാത്തലത്തിലൂടെ, യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രമാണ് 'മാഹി'.
നവാഗതനായ സുരേഷ് കുറ്റിയാടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളത്തിലെ പ്രഗത്ഭരായ ഐ.വി.ശശി, തമ്പി കണ്ണന്താനം എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു പോന്ന അനുഭവജ്ഞാനത്തിലൂടെയാണ് 'മാഹി' എന്ന ചിത്രവുമായി സുരേഷ് കടന്നു വരുന്നത്.
വി.എസ്.ഡി.എസ്. എന്റെര്ടെയിന്മെന്റിന്റെ ബാനറില്‍ വസന്തന്, ഡോ. ദ്രുഹിന്‍, ഷാജിമോന്‍ എടത്തനാട്ടുകര, ഡോ.ശ്രീകുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.
മെയ് പതിമൂന്നിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.
മാഹിയുടെ ചില സ്വാതന്ത്ര്യങ്ങള്‍ വര്‍ത്തമാനകാലത്തിലെ പുതു തലമുറ അതിനെ എങ്ങനെ സമീപിക്കുന്നു എന്നതാണ് ഈ ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നത്.
മറ്റു പ്രദേശങ്ങളേക്കാള്‍ എളുപ്പത്തില്‍ വഴി തെറ്റാവുന്ന പല കാര്യങ്ങളും ഇവിടെയുണ്ട്. ആ മോഹവലയത്തില്‍ വളരെ വേഗം യുവതലമുറ അതില്‍ അകപ്പെടുന്നു. ഇവിടെ അങ്ങനെ വീണുപോകുന്ന ഒരു സംഘം.
മാനവ് കൃഷ്ണയാണ് അതിലെ പ്രധാനി. മാനവിനോടൊപ്പം ഏതാനും യുവാക്കളും. ഈ നാട്ടിലേക്ക് ഹിതാ ദാസ് എന്ന പെണ്‍കുട്ടിയുടെ കടന്നുവരവ് ഈ യുവാക്കളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കാരണമാകുന്നു. ഈ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കരണമാണ് 'മാഹി'.
ഒരു കൊമേഴ്സ്യല്‍ സിനിമയുടെ എല്ലാ ഘടകങ്ങളും കോര്‍ത്തിണക്കി ഒരു ക്ലീന്‍ എന്റെര്ടെയ്നറായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
അനീഷ് ജി.മേനോണ് ഈ ചിത്രത്തിലെ നായക കഥാപാത്രമായ മാനവ് കൃഷ്ണയെ അവതരിപ്പിക്കുന്നത്.
അനീഷ് ജി.മേനോന് നായകനിരയിലെത്തുന്ന ആദ്യ ചിത്രവും ഇതുതന്നെയാണ്.
നായികാ കഥാപാത്രമായ ഹിതാ ദാസിനെ ഗായത്രി സുരേഷും അവതരിപ്പിക്കുന്നു.
ഹരീഷ് കണാരന്, ധര്മ്മജന് ബൊള്‍ഗാട്ടി, സുധീര്‍ കരമന, ദേവന്, സ്ഫടികം ജോര്‍ജ്, ജാഫര്‍ ഇടുക്കി, കലിംഗ ശശി, അല്‍ത്താഫ്സലിം, അനീഷ് ഗോപാല്‍, ഷെഹീന്‍, സുശീല്‍ കുമാര്‍ തിരുവങ്ങാട്, വൈശാഖ്, അരിസ്റ്റോ സുരേഷ്, നീനാ ക്കുറുപ്പ്, സാവിത്രി ശ്രീധരന്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
രചന, ഗാനങ്ങള്‍- ഉഷാന്ത് താവത്ത്, സംഗീതം- രഘുപതി, ഛായാഗ്രഹണം- സുശീല്‍ നമ്പ്യാര്‍, എഡിറ്റിംഗ്- പി.സി.മോഹനന്, കലാസംവിധാനം- നാരായണന് പന്തീരിക്കര, കോസ്റ്റ്യൂം ഡിസൈന്‍- കമാര് എടപ്പാള്‍, മേക്കപ്പ്- അഭിലാഷ് വലിയ കുന്ന്, എക്സിട്ടീവ് പ്രൊഡ്യൂസര്‍- ആര്.പി. ഗംഗാധരന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നസീര്‍ കൂത്തുപറമ്പ്.
- വാഴൂര്‍ ജോസ്.
ഫോട്ടോ- നൗഷാദ് കണ്ണൂര്‍.
Online PR - CinemaNewsAgency.Com