CNA
വൈന്തല:
ഒരു മാരുതി കാറിനേയും ഒരു പെണ്‍കുട്ടിയേയും പ്രേമിക്കുന്ന മഹേഷ് എന്ന യുവാവിന്റെ ട്രയാംഗിള്‍ പ്രണയത്തിന്റെ കഥ പറയുന്ന 'മഹേഷും മാരുതിയും എന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി അഞ്ച് ശനിയാഴ്ച്ച ചാലക്കുടിക്കടുത്തുള്ള വൈന്തല ഗ്രാമത്തില്‍ ആരംഭിച്ചു.
പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മണിയന് പിള്ള രാജു ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് വി.എസ്.എല്‍. ഫിലിംഹൗസിന്റെ ബാനറില്‍ മണിയന് പിള്ള രാജുവാണ് നിര്‍മ്മിക്കുന്നത്.
കാലത്ത് എട്ടര മണിയോടെ അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും ജനപ്രതിനിധികളുടേയുമൊക്കെ സാന്നിദ്ധ്യത്തില്‍ സംവിധായകന് സേതുവിന്റെ പിതാവ് കമല നാഥന്പിള്ള ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ട് ചടങ്ങിനു തുടക്കമിട്ടു. തുടര്‍ന്ന് മണിയന് പിള്ള രാജു, ആസിഫ് അലി, ഛായാഗ്രാഹകന്‍ ഫയസ് സിദ്ദിഖ്, സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ, ആര്. സുരേഷ് ബാബു (റീജണല്‍ മാനേജര്‍, മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ്) ദിവ്യ, മീനാ സേതുനാഥ് തുടങ്ങിയവര്‍ ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.
കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഫ്രാന്‍സിസ് സംവിധായകന് തിരക്കഥ കൈമാറി. തുടര്‍ന്ന് സനീഷ് കുമാര്‍ എം.എല്‍.എ. സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
നിയാസ് (ഓണ്‍ ദി റോഡ് ബോഡി ഷോപ്പ്, സി.ഇ.ഒ.) ഫസ്റ്റ് ക്ലാപ്പും നല്‍കിയതോടെ ചിത്രീകരണത്തിനു തുടക്കമിട്ടു.
ആസിഫ് അലി, മണിയന് പിള്ള രാജു, ദിവ്യ, അഞ്ജലി എന്നിവരടങ്ങുന്ന രംഗത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്.
മംമ്താ മോഹന്‍ ദാസാണ് നായിക. വിജയ് ബാബു, ശിവ ഹരിഹരന് (ഹൃദയം ഫെയിം), വിജയ് നെല്ലീസ്, വരുണ്‍ ധാരാ (സൂപ്പര്‍ ശരണ്യാ ഫെയിം) ഡോ. റോണി രാജ്, സാദിഖ്, വിജയകുമാര്‍, പ്രശാന്ത് അലക്സാണ്ഡര്, കുഞ്ചന്‍, കൃഷ്ണപ്രസാദ്, മനുരാജ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു.
ഫയസ് സിദ്ദിഖ് ഛായാഗ്രഹന്നവും ജിത്തു ജോഷി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- ത്യാഗു തവനൂര്‍, മേക്കപ്പ്- പ്രദീപ് രംഗന്, കോസ്റ്റ്യും ഡിസൈന്‍- സ്റ്റെഫി സേവ്യര്‍, ഫിനാന്‍സ് കണ്ട്രോളര്- ജയകുമാര്‍ സുനില്‍ പി.എസ്.,
പ്രൊഡക്ഷന്‍ മാനേജര്‍- എബി.ജെ. കുര്യന്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- രാജേഷ് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അലക്സ് ഇ. കുര്യന്.
ചാലക്കുടി, മാള, അന്നമനട, ഭാഗങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ഹരി തിരുമല.
Online PR - CinemaNewsAgency.Com