Editor - MM Kamath
തിരു:
പ്രശസ്ത നടന് കൂട്ടിക്കല്‍ ജയചന്ദ്രന് ഒരു ഇടവേളയ്ക്ക് ശേഷം പ്രധാന വേഷത്തിലെത്തുന്ന 'മജ്ദൂബ്' എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാവുന്നു.
റഷീദ് കാപ്പാട് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രം മുസ്ലീം സമുദായത്തിലെ, ആരും അവതരിപ്പിക്കാത്ത വ്യത്യസ്തമായൊരു പ്രമേയമാണ് അവതരിപ്പിയ്ക്കുന്നത്.
മദ്രസ അധ്യാപകനായ അബുബക്കര്‍ ഉസ്താദിന്റ മാനസിക സഘര്‍ഷത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ജനസമ്മതനാണ് അബുബക്കര്‍ ഉസ്താദ്. നല്ലൊരു മദ്രസ അധ്യാപകന്. അതുപോലെ നല്ലൊരു കുടുംബനാഥനുമാണ് അദ്ദേഹം. നാട്ടില്‍ തന്റെ ചുറ്റിനും നടക്കുന്ന സാമൂഹ്യ വിപത്തുകളില്‍ ആശങ്കയോടെ ജീവിക്കുന്ന ഉസ്താദിന്റെ ജീവിതത്തിന്റെ താളം തെറ്റുന്നു. അരുതാത്തത് എന്തൊക്കെയോ ചെയ്തെന്നും, താന്‍ ലോകത്തിന്റെ മുന്നില്‍ തെറ്റുകാരനാണെന്നും അദ്ദേഹം കരുതി. ഉസ്താദിന്റെ ജീവിതം കീഴ്മേല്‍ മറിയുകയായിരുന്നു.
അബുബക്കര്‍ ഉസ്താദിനെ കൂട്ടിക്കല്‍ ജയചന്ദ്രന് ഭംഗിയായി അവതരിപ്പിച്ചു. ജയചന്ദ്രന്റ തിരിച്ചുവരവാണ് ഈ ചിത്രം. വ്യത്യസ്തമായൊരു പ്രമേയം ഭംഗിയായി അവതരിപ്പിച്ച്, റഷീദ് കാപ്പാട് പ്രശംസ നേടിയിരിക്കുന്നു.
സോനറ ക്രീയേഷന്‍സിനു വേണ്ടി റഷീദ് കാപ്പാട് രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന മജ്ദൂബ് റഷീദ് റാഷ് മീഡിയ യൂറ്റിയൂബ് ചാനലില്‍ റിലീസ് ചെയ്തു.
ക്യാമറ- നിഥിന് തളിക്കുളം, കല- ബിജു സീനിയ, അനില്‍ക്കുട്ടന്‍, മേക്കപ്പ്- ദിനേശ് കോഴിക്കോട്, കോസ്റ്റ്യൂം- അനില്‍ കൂട്ടൂലി, അസോസിയേറ്റ്- ലി ഡേഷ് ദേവസി, പ്രൊഡക്ഷന്‍ കണ്ട്രോളര്- സി പി കെ അറ്റുകോയ, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്- ജറീഷ് തിരുവാങ്ങൂര്‍, സ്റ്റില്‍- നിഷാദ് വി 3 കാപ്പാട്, പി.ആര്.ഒ- അയ്മനം സാജന്.
കൂട്ടിക്കല്‍ ജയചന്ദ്രന്, രഘുനാഥ് രങ്കമിത്ര, രജിത്ത് മേനാത്ത് ഷാരോണ്‍ കെ മങ്ങലാട്, രേഖലക്ഷ്മി, ക്രിസ്റ്റീന, ജനി, കമല്‍ എന്നിവരാണ് അഭിനേതാക്കള്‍.
Online PR - CinemaNewsAgency.Com