സി എന്‍ എ-
മുംബൈ:
2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക്ക് 'മേജര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി സ്ക്രീനിലെത്തുന്നത്. അദിവി ശേഷ് ആണ് തന്റെ എഫ്ബി പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.
'ഗൂഡാചാരി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ശശി കിരണ്‍ ടിക്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'മേജര്‍'ന്റെ നിര്‍മ്മാണം. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചിട്ടുള്ളതെന്ന് അദിവി ശേഷ് പറഞ്ഞു. അദിവി തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
ശോഭിത ധൂലിപാലിയ, സായി, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പാന്‍ ഇന്ത്യ ചിത്രമായി ഒരുങ്ങുന്ന 'മേജര്‍' അടുത്ത വര്‍ഷം റിലീസിന് എത്തും.