സി എന്‍ എ-
ഹൈദരാബാദ്:
2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക്ക് 'മേജര്‍' എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചു.
ചിത്രം ജൂലായ് രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമായതിനാല്‍ റിലീസ് മാറ്റിവെക്കുകയാണെന്നും പുതുക്കുയ തീയതി പിന്നീട് അറിയിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി സ്ക്രീനിലെത്തുന്നത്. 'ഗൂഡാചാരി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ശശി കിരണ്‍ ടിക്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദിയ്ക്കും തെലുങ്കിനും പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും.
മുന്‍പ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ 'മേജര്‍ ബിഗിനിംഗ്സ്' എന്ന പേരില്‍ അണിയറപ്രവര്‍ത്തകര്‍ വീഡിയോ പുറത്തുവിട്ടിരുന്നു.
ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇതിനോടകം ചിത്രത്തിന്റെ 70 ശതമാനത്തോളം ഷൂട്ടിംഗും പൂര്‍ത്തിയായിക്കഴിഞ്ഞു.
ശോഭിത ധൂലിപാലിയ, സായി, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Online PR - CNA.