സി എന്‍ എ-
കൊച്ചി:
ഫഹദ് ഫാസില്‍ നായകനാവുന്ന 'മാലിക്' മെയ് 13ന് റിലീസ് ചെയ്യും.
ഫഹദ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറത്തുവിട്ടത്.
പിരീഡ് ഡ്രാമ സ്വഭാവത്തിലുള്ള സിനിമയില്‍ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നാണ് സംവിധായകന് മഹേഷ് നാരായണന് ചിത്രത്തെക്കുറിച്ച് പറയുന്നത്.
'ടേക് ഓഫ്', 'സി യൂ സൂണ്‍' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം സംവിധായകന് മഹേഷ് നാരായണന്റെ മൂന്നാമത്തെ ചിത്രമാണ് 'മാലിക്'.
മുപ്പത് കോടി ബജറ്റില്‍ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് മാലിക് നിര്‍മിക്കുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കും 'മാലിക്' എന്നാണ് പ്രതീക്ഷ.
ചിത്രത്തില്‍ ഫഹദിനെ കൂടാതെ നിമിഷ സജയന്, ജോജു ജോര്‍ജ്, മാല പാര്‍വതി, ദിലീഷ് പോത്തന് തുടങ്ങി നീണ്ട താരനിരതന്നെയുണ്ട്.