CNA
കൊച്ചി:
'നാരായം', 'കുഞ്ഞിക്കൂനന്' തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ പുത്രന് വിഷ്ണു ശശിശങ്കര്‍ സംവിധാന രംഗത്തെത്തുന്ന ആദ്യ ചിത്രമാണ് 'മാളികപ്പുറം'.
വേണുകുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയാ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
സെപ്റ്റംബര്‍ പന്ത്രണ്ട് തിങ്കളാഴ്ച്ച എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വച്ചു നടന്ന പൂജാ ചടങ്ങോടെ ഈ ചിത്രത്തിനു തുടക്കമിട്ടു.
കല്യാണി എന്ന എട്ടു വയസ്സുകാരിയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് 'മാളികപ്പുറം'.
പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം.
ഉണ്ണി മുകുന്ദന്, സൈജു ക്കുറുപ്പ്, മനോജ്.കെ. ജയന്, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവ നന്ദാ എന്ന പുതുമുഖമാണ് 'കല്യാണി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
'കഡാവര്‍', 'പത്താം വളവ്', 'നൈറ്റ് ഡ്രൈവ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണു തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന് രാജ് ഈണം പകര്‍ന്നിരിക്കുന്നു. വിഷ്ണുനാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ചിത്രത്തിന്റെ സംവിധായകന് വിഷ്ണു ശശിശങ്കര്‍ തന്നെയാണ്.
കലാസംവിധാനം- സുരേഷ് കൊല്ലം, മേക്കപ്പ്- ജിത്ത് പയ്യന്നൂര്‍, കോസ്റ്റ്യൂം ഡിസൈന്‍- അനില്‍ ചെമ്പൂര്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- റജീസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടര്‍- ഷംസു സൈബ, പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ജയ് പടിയൂര്‍.
ശബരിമല, റാന്നി, പത്തനംതിട്ട, എരുമേലി ഭാഗങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
ഫോട്ടോ - രാഹുല്‍.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com