സി എന്‍ എ-
കൊച്ചി:
പ്രശസ്ത നടനും തിരക്കഥാകൃത്തുമായ മുരളീഗോപിയുടെ തിരക്കഥയില്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ഷിബു ബഷീര്‍ ആണ്. ധാരാളം പുതിയ സംവിധായകരെ കൈപിടിച്ചുയര്ത്തിയിട്ടുള്ള നിര്‍മ്മാതാവ് കൂടിയാണ് വിജയ് ബാബു. മമ്മൂട്ടിയും മുരളി ഗോപിയും കൈകോര്‍ക്കുന്ന പ്രഥമ ചിത്രമാണിത്.
മോഹന്‍ലാല്‍ പൃഥ്വിരാജ് മുരളി ഗോപി എന്നിവര്‍ കൈകോര്‍ത്ത് വമ്പന്‍ വിജയം നേടിയ ലൂസിഫറിന് ശേഷം അതിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ തിരക്കഥാ രചനയിലായിരുന്നു മുരളി ഗോപി.
എമ്പുരാനില്‍ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്നുണ്ടെന്ന് പറയുന്നു.
മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന 'വണ്‍' എന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ മുരളി ഗോപി അവതരിപ്പിക്കന്നുണ്ട്.
എമ്പുരാന്റെ കഥയൊരുക്കത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകനായ ഷിബു ബഷീറിന് വേണ്ടിയാണ് മുരളി ഗോപി തിരക്കഥ എഴുതുന്നത്.