സി എന്‍ എ-
കൊച്ചി:
നടന് മമ്മൂട്ടിയ്ക്ക് ഇത്തവണ വോട്ടില്ല. മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാലാണ് അദ്ദേഹത്തിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തത്. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്.
എറണാകുളത്ത് പനമ്പിള്ളി നഗറിലെ വോട്ടര്‍പട്ടികയിലാണ് പേരില്ലാത്തത്. പനമ്പിള്ളി നഗറിലെ സര്‍ക്കാര്‍ സ്കൂളിലാണ് സാധാരണ മമ്മൂട്ടി വോട്ട് രേഖപ്പെടുത്താറുള്ളത്. പനമ്പിള്ളി നഗറില്‍ നിന്ന് അടുത്ത ദിവസം കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് മമ്മൂട്ടി താമസം മാറിയിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അതിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലും പനമ്പിള്ളി നഗറില്‍ വോട്ട് ചെയ്തിരുന്നു.
ദുല്‍ഖര്‍ സല്‍മാനും ഇത്തവണ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പായി. ചെന്നൈയില്‍ ബ്രിന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയുടെ ഷൂട്ടിങിലാണ് ദുല്‍ഖര്‍.