സി എന്‍ എ-
കൊച്ചി:
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'വണ്‍' പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സില്‍ ഈ മാസം 27ന് പ്രദര്‍ശനത്തിനെത്തും.
മാര്‍ച്ച് 26നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഒരു മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്. 'വണ്ണി'നു മുന്‍പ് തിയറ്ററുകളിലെത്തിയ മറ്റൊരു മമ്മൂട്ടി ചിത്രമായ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈമില്‍ അടുത്തിടെ റിലീസ് ചെയ്യ്തിരുന്നു.