സി എന്‍ എ-
കൊച്ചി:
മലയാളത്തിന്റെ മഹാനടന് മമ്മുക്കക്ക് വേണ്ടി വിപുലമായ സംവിധാനങ്ങളോടെ പുതിയ കാരവന് ഒരുങ്ങുന്നു. ഭാരത് ബെന്‍സിന്റെ ഷാസിയിലാണ് 12 മീറ്റര്‍ നീളമുള്ള കാരവന് തയ്യാറായിട്ടുള്ളത്. സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍, സൗണ്ട് പ്രൂഫ്, തിയേറ്റര്‍ ഫെസിലിറ്റി നല്കുന്ന സൈനേജ് ടിവി എന്നിവ കാരവന്റെ പ്രത്യേകതകളാണ്. സാധാരണ കാരവനു കളില്‍ നിന്ന് വ്യത്യസ്തമായി കിടപ്പുമുറി വാഹനത്തിന്റെ പുറത്തേക്ക് വളര്‍ന്ന് മാറുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒറ്റ മോള്‍ഡിലുള്ള ബാത്ത് റൂം, സാങ്കേതിക സംവിധാനങ്ങളുള്ള അടുക്കള, കുലുക്കം അനുഭവപ്പെടാതിരിക്കാന്‍ വാഹനത്തിന്റെ മുന്നിലും പിന്നിലും എയര്‍ബലൂണുകള്‍. ഏറ്റവും നൂതനമായ സംവിധാനങ്ങളാണ് കാരവനില്‍ ക്രമീകരിച്ചിട്ടുള്ളത്. വാഹനങ്ങളെ കുറിച്ചും ടെക്നോളജി യെക്കുറിച്ചും മമ്മൂട്ടിക്കുള്ള അറിവ് തന്നെയാണ് ഇതിന് കാരണം. കാരവന് നിര്‍മ്മിക്കാന്‍ ലൈസന്‍സ് ഉള്ള ഇന്ത്യയിലെ പ്രശസ്ത സ്ഥാപനമായ കോതമംഗലം ഓജസ് ആണ് മമ്മുക്കക്ക് വേണ്ടി കാരവന് തയ്യാറാക്കുന്നത്. കഴിഞ്ഞ ദിവസം കാരവന്റെ ട്രയല്‍ റണ്‍ കൊച്ചിയില്‍ നടത്തിയിരുന്നു. ലോക്ക് ഡൗണിനു ശേഷം മമ്മുക്ക ആദ്യമായി പുറത്തിറങ്ങിയ ദിവസം. അന്നൊരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. ട്രയല്‍ റണ്ണിനു ശേഷം ബാക്കി വര്‍ക്കുകള്‍ കൂടി പൂര്‍ത്തിയാക്കി ജനുവരിയില്‍ കാരവന് മമ്മുക്കക്ക് കൈമാറും.