സി എന്‍ എ-
കൊച്ചി:
സാന്‍ ഡീഗോ മൂവി അവാര്‍ഡ്സ് യുഎസ്എ യില്‍ നിന്നും മികച്ച നടനുള്ള പുരസ്കാരം മാനവ് സ്വന്തമാക്കി.
മലയാള സിനിമയ്ക്ക് മറ്റൊരു അന്താരാഷ്ട്ര അവാര്‍ഡിന്റെ പൊന്‍തിളക്കം കൂടി നല്‍കിയിരിക്കുകയാണ് മാനവ്. 'ഇരുമ്പ്' എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് മാനവ് അവാര്‍ഡ് കരസ്ഥമാക്കിയത്. തന്റെ ആവേശം പങ്കുവെച്ച നടന് മാനവ് പറഞ്ഞു, 'കഥയ്ക്ക് ഇത്രയും മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നുന്നു.
യുഎസ്എയിലെ സാന്‍ ഡീഗോ മൂവി അവാര്‍ഡുകളില്‍ വിജയിച്ചത് എനിക്കും 'ഇരുമ്പ്' എന്ന പ്രൊജക്റ്റ് യാഥാര്‍ഥ്യമാക്കാന്‍ കൂടെ നിന്ന എല്ലാര്ക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരം.'
നിതിന്‍ നാരായണന് രചിച്ച് പ്രതീഷ് ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്. മികച്ച നടനുള്ള പുരസ്കാരം മാനവിനെ തേടിയെത്തുന്നത് ഇത് 15ആം തവണയാണ്. തന്റെ 2 പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഠം ശിക്ഷിക്കാന്‍ മടിച്ചു നിന്നപ്പോള്‍ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് 'ഇരുമ്പില്‍ അവതരിപ്പിച്ചത്. ആന്റണിയുടെ വൈകാരിക അവസ്ഥയെ കേന്ദ്രീകരിച്ചായിരുന്നു സിനിമ.
മികച്ച നിരൂപക പ്രശംസയാണ് 'ഇരുമ്പ്' ഇതിനോടകം നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച 35 ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു.