എംഎം കമ്മത്ത്-
കൊച്ചി:
മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ മോഹന്‍ലാല്‍ ചിത്രമായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്.
ഈ പ്രഖ്യാപനം സിനിമാപ്രേമികളെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാര്‍. പിന്നീട് ലോക്ഡൗണ്‍ ആയതോടെ സിനിമാ ഇന്‍ഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു.
ദൃശ്യം രണ്ട് തിയറ്ററുകള്‍ക്ക് പകരം ഒ ടി ടി റിലീസിന് നല്‍കിയത് സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കെയാണ് ഈ പുതിയ വമ്പന്‍ പ്രഖ്യാപനം.
മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്ജുന്, സുനില്‍ ഷെട്ടി, ഫാസില്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, സിദ്ദിഖ്, മുകേഷ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.
മരക്കാറിനെ കൂടാതെ മമ്മൂട്ടിയുടെ 'വണ്‍', പ്രീസ്റ്റ്, ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്', ഫഹദ് ഫാസിലിന്റെ 'മാലിക്', ജയസൂര്യയുടെ 'വെള്ളം' എന്നിവയെല്ലാം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.