സി എന്‍ എ-
കൊച്ചി:
ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അര്ജുന് അജിത്ത് സംവിധാനം ചെയ്ത 'മാരത്തോണ്‍' എന്ന ഷോര്‍ട്ട് ഫിലിം സിനിമയാകുന്നു.
'മാരത്തോണ്‍'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
ഷാഡോ ഫോക്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനോജാണ് 'മാരത്തോണ്‍' നിര്‍മ്മിക്കുന്നത്. ആര്.ആര് വിഷ്ണു ഛായാഗ്രഹണവും, ബിബിന്‍ അശോക് സംഗീതസംവിധാനവും അഖില്‍ എ.ആര് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.
മാരത്തോണിന്റെ കഥ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഷോര്‍ട്ട് ഫിലിമാക്കിയിരുന്നു. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ തരംഗമായിരുന്ന ഷോര്‍ട്ട് ഫിലിം കണ്ട് ഇഷ്ടപ്പെട്ട ഒരു പ്രൊഡ്യൂസര്‍ ഇത് ഒരു കൊച്ചു സിനിമയാക്കി മാറ്റണം എന്ന ആവശ്യവുമായി മുന്നോട്ട് വരികയായിരുന്നു. ഷോര്‍ട്ട് ഫിലിം പോലെ തന്നെ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിക്കൊണ്ട് സിനിമയാക്കാന്‍ ആയിരുന്നു പ്രൊഡ്യൂസറുടെയും ആഗ്രഹം.
ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയവും ത്രില്ലെറും കൂടി ഉള്‍പെടുത്തിയാണ് 'മാരത്തോണ്‍' അണിയിച്ചൊരുക്കുന്നത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന രസകരമായ വിവിധ സംഭവങ്ങളെ കോര്‍ത്തിണക്കി രസച്ചരട് മുറിയാതെ ഒരൊറ്റ കഥയാക്കി മാറ്റിയതാണ് 'മാരത്തോണ്‍'.
പുതുമുഖങ്ങളെ അണിനിരത്തി ചെയ്യുന്ന ഒരു കൊച്ചു സിനിമ എന്നതിന് മുകളില്‍ മികച്ച മേക്കിംഗ് ക്വാളിറ്റിയുള്ള ഒരു സിനിമയായിരിക്കും എന്നാണ് അണിയറപ്രവര്‍ത്തകരുടെ ഉറപ്പ്. വാര്‍ത്ത പ്രചരണം- സുനിത സുനില്‍