എ.എസ്. ദിനേശ്
കൊച്ചി:
അരിസ്റ്റോ സുരേഷ്, സീമാ ജി നായര്‍, ദിനേശ് പണിക്കര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ ആര് ശിവകുമാര്‍ സംവിധാനം ചെയ്യുന്ന 'മര്‍ഡിക' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
അഷല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷീജ അന്‍സാരി തിരക്കഥയും സംഭാഷണവുമെഴുതി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇളയവന് നിര്‍വ്വഹിക്കുന്നു.
കൊല്ലം ഫാത്തിമ കോളേജിലും കൊട്ടിയം ഭാഗങ്ങളിലായി ചിത്രീകരിച്ച ചിത്രത്തില്‍ പുതുമുഖങ്ങളായ നായകനും നായികയും ഉള്‍പ്പെടെ ഇരുപതോളം പുതുമുഖങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
അസ്സോസിയേറ്റ്- റാക്കി, മേക്കപ്പ്- രതീഷ് രവി, സ്റ്റില്‍- ജാക്സന്, അസിസ്റ്റന്റ് ഡയറക്ടര്‍- മഹേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ലാലന് ഫെറിയ.
സാമൂഹിക പ്രസക്തമായ യാഥാര്‍ഥ്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് വ്യത്യസ്തതയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'മര്‍ഡിക'.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com