Editor - MM Kamath
കൊച്ചി:
ഗ്ലോബല്‍ ഫിലിംസും ഹരിത ഫിലിം മീഡിയയും അണിയിച്ചൊരുക്കിയ ശ്രീജിത്ത് രവി നായകനാവുന്ന മലയാളം സിനിമ 'മറുത' ആക്ഷന്‍ ഒ ടി ടി യില്‍ സെപ്റ്റംബര്‍ ഒമ്പതിന് റിലീസ് ചെയ്യും.
ദേവന്, മാമുക്കോയ, വിമല്‍രാജ്, സാജു കൊടിയന്‍, പടന്നയില്‍, അബൂസലീം, ശരണ്‍, ബാബുസ്വാമി, കോഴിക്കോട് വിനോദ്, കുളപ്പുള്ളി ലീല, കോഴിക്കോട് ശാരദ, ഷാംലി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.
ഫിലിം ജേണലിസ്റ്റായ എം.കെ ഷെജിന്‍ ശ്രദ്ധേയമായ ഒരു വേഷം 'മറുത'യില്‍ ചെയ്യുന്നുണ്ട്.
രചന സതീഷ് ബാബു മഞ്ചേരി നിര്‍വ്വഹിച്ചിരിക്കുന്നു.
സയ്യിദ് ജിഫ്രിയുടെ സംവിധാനത്തില്‍ ജോയ് ആന്റണിയുടെ ക്യാമറ മികവില്‍ സായ് മണി എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു.
തിരുമണിക്കര ഗ്രാമത്തില്‍ ദുരൂഹ മരണങ്ങളും കൊലപാതകങ്ങളും ഒരു തുടര്‍ക്കഥയാണ്. കേരള കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടില്‍ നടന്ന ഈ മരണങ്ങളുടെ അന്വേഷണത്തിനായി ശക്തിവേല്‍ എന്ന പോലീസ് ഓഫീസര്‍ എത്തുന്നു. ഉദ്ധ്യേഗജനകമായ സംഭവവികാസങ്ങളും ആക്ഷനും സസ്പെന്‍സും നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും 'മറുത'യുടെ പ്രത്യേകതയാണ്. വിശ്വാസവും യാഥാര്‍ത്ഥ്യങ്ങളും ഇഴചേര്‍ന്ന ആക്ഷന്‍, ഹൊറര്‍, ത്രില്ലര്‍ ചിത്രമാണിത്.
ആചാര്യ ആനന്ദകൃഷ്ണന് സംഗീതം നിര്‍വഹിച്ച ഗാനങ്ങള്‍ക്ക് വാസു അരീക്കോട്, സുജിത്ത് കറ്റോട് ഗാനരചന നിര്‍വ്വഹിക്കുന്നു.
തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായകരായ മനോ, പി ജയചന്ദ്രന്, അനുശ്രീ, കെ എസ് ചിത്ര, സുനില്‍കുമാര്‍, അനുരാധാ ശ്രീറാം, സുരേഷ് മേനോന്, രഞ്ജിനി ജോസ്, എ ആര് ശശി, ഉണ്ണിമായ, അരുണ്‍ കെ അനില്‍, തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. പിആര്‍ഒ- എം കെ ഷെ ജിന്‍ ആലപ്പുഴ.
Online PR - CNA.