എ എസ് ദിനേശ്-
കൊച്ചി:
വിഷ്ണു സോമന്, അക്ഷയ് എന്‍.പി., ജിപ്സണ്‍ റോച്ച, രാഹുല്‍ എം. തിലകന്, ബബിജേഷ്, റിഷ പി.ഹരിദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അര്ജ്ജുന് അജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സീരിയസായ 'മരുത്' സൈന ഷോര്‍ട്ട്സിലൂടെ റിലീസ് ചെയ്തു.
തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് 'മരുത്'. ഷംസു എന്ന കുട്ടിയുടെ പ്രതികാരത്തില്‍ ആരംഭിക്കുന്ന കഥയില്‍ അവനെ സഹായിക്കാന്‍ എത്തുന്ന 'മരുത്' നാട്ടിലെ തല്ലുകൊള്ളിയും അവിടുത്തെ ചെറുപ്പക്കാരുടെ ആരാധ്യ പുരുഷനും ആണ്.
മരുതുമായി ചേര്‍ന്ന് ഷംസു പ്രതികാരം ചെയ്യുന്നതിനിടയില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും, നാട്ടില്‍ നിന്നും കാമുകനുമായി ഒളിച്ചോടാന്‍ തീരുമാനിക്കുന്ന ഫാത്തിമയും ഈ സംഭവങ്ങളില്‍ പെട്ടുപോകുന്നു. സൈന മൂവീസിന്റെ ബാനറില്‍ ആഷിഖ് ബാവ നിര്‍മ്മിക്കുന്ന ഈ വെബ് സീരീസിന്റെ ഛായാഗ്രാഹണം ശ്യാം നിര്‍വ്വഹിക്കുന്നു.ചെയ്തു. സംഗീതം ബിബിന്‍ അശോക്, പി ആര് ഒ- എസ് ദിനേശ്.
Online PR - CinemaNewsAgency.Com