സി എന്‍ എ-
കൊച്ചി:
പത്തു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകള്‍ നാളെ തുറക്കുകയാണ്. ആദ്യം പ്രദര്‍ശനത്തിന് എത്തുന്ന വിജയ് ചിത്രമായ 'മാസ്റ്റര്‍' ഒരു ടെസ്റ്റ് ഡോസ് ആയിട്ടാണ് സിനിമാക്കാരില്‍ പലരും കാണുന്നത്.
മാസ്റ്ററിനു പിന്നാലെ ജനുവരിയില്‍ റിലീസിന് തയ്യാറായി നില്‍ക്കുന്നത് 'വെള്ളം', 'വാങ്ക്' എന്നീ ചിത്രങ്ങള്‍ ആണ്.
ജാക്കിചാന്റെ 'വാന്‍ഗാര്‍ഡ്', ചിമ്പു വിന്റെ 'ഈശ്വരന്' എന്നീ ചിത്രങ്ങളും ജനുവരിയില്‍ പ്രതീക്ഷിക്കാം.
മജുവാരിയരുടെ 'ചതുര് മുഖം', 'മരട് 357' എന്നീ സിനിമകള്‍ ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. മാര്‍ച്ചില്‍ മമ്മൂട്ടിയുടെ 'പ്രീസ്റ്റ്', മോഹന്‍ലാലിന്റെ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം', ഏപ്രില്‍ മാസം മമ്മൂട്ടിയുടെ 'വണ്‍', സുരേഷ് ഗോപിയുടെ 'കാവല്‍', ദുല്‍ക്കറിന്റെ 'കുറുപ്പ്', ടോവിനോയുടെ 'മിന്നല്‍ മുരളി', വിനീത് ശ്രീനിവാസന്റെ 'ഹൃദയം' തുടങ്ങിയ ചിത്രങ്ങള്‍ വിഷു റിലീസ് ആയി എത്തും.
ഫഹദിന്റെ 'മാലിക്ക്', നിവിന്‍ പോളിയുടെ 'തുറമുഖം' മെയ് റിലീസ് ആണ്. ഇതിനിടയില്‍ കയറി വരാവുന്ന കുറച്ചു ചിത്രങ്ങള്‍ ഉണ്ട്. അതില്‍ പലതിലും വിലകൂടിയ താര മുഖങ്ങള്‍ കാണില്ല. പുതുമുഖങ്ങള്‍ അഭിനയിച്ച ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.