സി എന്‍ എ-
കൊച്ചി:
നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വിജയ് ചിത്രം 'മാസ്റ്റര്‍' എത്തി. ആരാധകരെ ആവേശം കൊള്ളിക്കുന്ന മാസ് ചിത്രമാണെന്നു ഗള്‍ഫ് നാടുകളില്‍ നിന്നടക്കം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു കഴിഞ്ഞു.
തമിഴ്നാട്ടില്‍ പുലര്‍ച്ചെ നാലുമണിയോടെ തന്നെ ആദ്യ ഷോ ആരംഭിച്ചു. ഇന്നലെ രാത്രി മുതല്‍ വിജയ് ആരാധകര്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ ഉറങ്ങാതെ കാത്തുനില്ക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആഘോഷങ്ങള്‍ക്ക് കുറവുണ്ടായില്ല. കേരളത്തില്‍ രാവിലെ 9.15ന് ഷോ പ്രദര്‍ശനം തുടങ്ങി.
തമിഴ്നാട്ടില്‍ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
തിരുനെല്‍വേലി, കോയമ്പത്തൂര്‍, സേലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആരാധകര്‍ രാത്രി മുതല്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
സംസ്ഥാനത്തെ 650 സ്ക്രീനുകളില്‍ അഞ്ഞൂറില്‍ അധികം തിയേറ്ററുകളിലും 'മാസ്റ്റര്‍' പ്രദര്‍ശിപ്പിക്കും.