സി എന്‍ എ-
ചെന്നൈ:
വിജയ് നായകനാവുന്ന 'മാസ്റ്റര്‍' എന്ന പുതിയ ചിത്രത്തിന്റെ ഡയലോഗ് പ്രൊമോ വീഡിയോ പുറത്തുവിട്ടു. റിലീസിന് ആറു ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അണിയറപ്രവര്‍ത്തകര്‍ ഡയലോഗ് പ്രൊമോ വീഡിയോ പുറത്തിറക്കിയത്.
കഴിഞ്ഞ മാസം പുറത്തെത്തിയ ചിത്രത്തിന്റെ ടീസറിന് യുട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വലിയ പ്രതികരണം ലഭിച്ചിരുന്നു. കൊവിഡ് ആരംഭിച്ചതിനുശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ റിലീസ് ആണ് 'മാസ്റ്റര്‍'.
ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം വൈകുകയായിരുന്നു. റിലീസ് നീണ്ട സാഹചര്യത്തില്‍ ഒടിടി റിലീസിന് സമ്മര്‍ദ്ദമുണ്ടായിരുന്നു എങ്കിലും തീയേറ്റര്‍ റിലീസ് തന്നെ ചെയ്യുമെന്ന തീരുമാനത്തില്‍ നിര്‍മ്മാതാവ് ഉറച്ചുനില്‍ക്കുകയായിരുന്നു.