സി എന്‍ എ-
കൊച്ചി:
പ്രോജക്റ്റ് ഡിസൈനര്‍ ബാദുഷയും നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിക്കുന്ന മാറ്റിനി, ഒ ടി ടി പ്ലാറ്റ്ഫോമിന്റെ ലോഗോ ലോഞ്ച് ഇന്ന് (03-03-2021) വൈകുന്നേരം 7 മണിക്ക് ഫഹദ് ഫാസില്‍ നിര്‍വഹിച്ചു.
സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങള്‍ക്കും അലച്ചിലുകള്‍ക്കും വിരാമമിട്ടുകൊണ്ട്, കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുക എന്നതാണ് മാറ്റിനിയുടെ പ്രധാന ലക്ഷ്യം.
പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്നീഷ്യന്‍സിനെയുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് എക്സ്ക്ലൂസിവ് ആയ വെബ്സീരിസുകള്, സിനിമകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവ നിര്‍മ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തില്‍ മാറ്റിനിയുടെ പ്രവര്‍ത്തന മാതൃക. ഒപ്പം അനാവശ്യ ചിലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഓഡീഷനുകളും നേരിട്ട് ഈ പ്ലാറ്റ്ഫോമിലൂടെ സൗകര്യപൂര്‍വ്വം നടത്താന്‍ അവസരമൊരുക്കുന്നു.
സിംഗിള്‍ രജിസ്ട്രേഷനിലൂടെ, മാറ്റിനിയുടെ സ്വന്തം നിര്‍മ്മാണ പ്രോജക്റ്റുകള്‍ കൂടാതെ, നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിര്‍മ്മാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ ഡാറ്റാ ബേസുകള്‍ ലഭ്യമാക്കുന്ന/ഓപ്പണ്‍ ആയിരിക്കുന്ന ഒരു ടാലന്റ് പൂള് ആയിട്ടായിരിക്കും മാറ്റിനി പൊതുവെ പ്രവര്‍ത്തിക്കുക. മാറ്റിനി ഒ ടി ടി പ്ലാറ്റ് ഫോം ഉടന്‍ തന്നെ പ്ലേ സ്റ്റോറിലും ഐ സ്റ്റോറിലും ലഭ്യമാകും.