Editor- MM Kamath
കൊച്ചി:
യൂട്യൂബില്‍ തരംഗം തീര്‍ത്ത 'കല്യാണ കച്ചേരി' എന്ന സീരിസിന്റെ വന്‍വിജയത്തിന് ശേഷം വീണ്ടും കിടിലന്‍ സീരീസുമായി ടീം സബ് ഒറിജിനല്‍സ്. 'മറ്റൊരു Home' എന്ന് പേരിട്ടിരിക്കുന്ന ഈ ഷോര്‍ട് സീരീസ് 'ഹോം' എന്ന സിനിമയുടെ രസകരമായ ഒരു സ്പൂഫ് വീഡിയോ കൂടെയാണ്.
രഞ്ജിത്ത് വര്‍മ്മയുടെ സംവിധാനത്തില്‍ ഒരുക്കിയ മറ്റൊരു 'മറ്റൊരു Home' നു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സാഞ്ചോ ജോസഫാണ്.
കഥാപാത്രങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് ഇതിന്റെ അടിത്തറ. വീഡിയോ ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ തന്നെയുണ്ട്. ഇതിനായി മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത് NBN ആണ്.
കോളിന്‍സ് ജോസിന്റെ DOP ആണ് മറ്റൊരു ആകര്‍ഷണം. അത്രയും മനോഹരമാക്കിയാണ് ഓരോ രംഗവും ഒപ്പിയെടുത്തിരിക്കുന്നത്.
സിനിമ സ്വപ്നം കണ്ടു നടക്കുന്ന ക്ലിന്റ് എന്ന ചെറുപ്പക്കാരന് ഹോം എന്ന സിനിമ കണ്ട് പ്രചോദനമുള്‍ക്കൊണ്ട് തന്റെ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കാനായി വീട്ടിലേക്ക് പോകുന്നതും, തുടര്‍ന്ന് അവിടെ സംഭവിക്കുന്നതുമായ കാര്യങ്ങള്‍ രസകരമായ രീതിയില്‍ ആണ് രഞ്ജിത്ത് അവതരിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സുല്‍ത്താന്‍ ബ്രദര്‍ഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന അല്‍ ജസ്സാം അബ്ദുല്‍ ജബ്ബാര്‍, അല്‍ സജം അബ്ദുല്‍ ജബ്ബാര്‍, അല്‍ ജസീം അബ്ദുല്‍ എന്നീ സഹോദരന്മാര് ചേര്‍ന്നാണ്.
ക്രീയേറ്റീവ് ഹെഡ് ആയി നീതിഷ് സഹദേവും, പ്രൊജക്റ്റ് ഡിസൈനര്‍ ആയി ഹരി ആനന്ദും പ്രവര്‍ത്തിച്ചിരിക്കുന്നു. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് അര്ജുന് ബാബുവാണ്. സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് കൃഷ്ണനുണ്ണി. സിങ്ക് സൗണ്ട് സോനുവും കൃഷ്ണനുണ്ണിയും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.