സി എന്‍ എ-
കൊച്ചി:
സംവിധായകന് ഐ. വി. ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ. വി. ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രമായ 'മായ' റിലീസിന് തയ്യാറെടുക്കുന്നു.
'മായ'യുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
പ്രശസ്ത താരങ്ങളായ അശോക് സെല്‍വനും പ്രിയ ആനന്ദുമാണ് 'മായ' എന്ന തമിഴ് ഹ്രസ്വ ചിത്രത്തിലെ പ്രധാന താരങ്ങള്‍. മായയുടെയും അശോകിന്റെയും പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസര്‍ നല്കുന്ന സൂചന.
2017ല്‍ അനി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നതും അനി തന്നെയാണ്.
ചിത്രം യൂട്യൂബിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക. 2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള (ഫിക്ഷന്‍) പുരസ്ക്കാരം മായക്ക് ലഭിച്ചിരുന്നു.
റോണ്‍ ഏതന് യോഹന്നാന് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. എം.ആര് രാജകൃഷ്ണന് ആണ് മായയുടെ ഫ്രെയിമുകള്‍ ഒരുക്കിയിരിക്കുന്നത്.
പ്രിയദര്ശന് മോഹന്‍ലാല്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറും കൂടിയാണ് അനി ഐ. വി. ശശി. കൂടാതെ 'ഒപ്പം' ഉള്‍പ്പെടെ നിരവധി മലയാളം, ഹിന്ദി ചിത്രങ്ങളില്‍ പ്രിയദര്‍ശന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് അനി.
അനി സംവിധാനം ചെയ്ത തമിഴ്, തെലുങ്ക് ചിത്രം 'നിന്നിലാ നിന്നിലാ' ഈയടുത്താണ് പുറത്തിറങ്ങിയത്. അശോക് സെല്വന്, ഋതു വര്‍മ, നിത്യ മേനോന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Online PR - CNA.