സി എന്‍ എ-
കൊച്ചി:
നടന് ചേര്‍ത്തല പുത്തന്‍വെളി ശശിധരന്(മേള രഘു) (60) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഏപ്രില്‍ 16നു ചേര്‍ത്തല പുത്തന്വെളിയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ചേര്‍ത്തലയിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അന്ത്യം. ഭാര്യ ശ്യാമള, മകള്‍ ശില്പ.
സംവിധായകന് കെ ജി ജോര്‍ജ് സംവിധാനം ചെയ്ത 'മേള' എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷത്തിലഭിനയിച്ചുകൊണ്ടാണ് രഘു സിനിമയിലെത്തിയത്. തുടര്‍ന്നാണ് മേള രഘു എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്.
കമല്‍ഹാസന്റെ 'അപൂര്‍വ സഹോദരങ്ങള്‍' എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ചെയ്തു. തുടര്‍ന്ന് മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ചു.
സിനിമയില്‍ 40 വര്‍ഷം പിന്നിട്ട രഘു മോഹന്‍ലാലിന്റെ 'ദൃശ്യം 2'ല്‍ ആണ് അവസാനമായി അഭിനയിച്ചത്.