അഞ്ജു അഷറഫ്-
കൊച്ചി:
പല്ലവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ സജിത്ത് കുമാര്‍ നിര്‍മ്മിച്ച ആദ്യ ചിത്രമാണ് 'മേലേവാര്യത്തെ മാലാഖക്കുട്ടികള്‍'. 29-12-2000 ലാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
തുളസീദാസ് സംവിധാനം ചെയ്ത സിനിമയില്‍ ബാലചന്ദ്രമേനോന്, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്, അന്‍സില്‍, എം.എസ്. തൃപ്പൂണിത്തുറ, സലീംകുമാര്‍, ജോസ് പല്ലിശ്ശേരി, കൃഷ്ണ, കലാഭവന്‍ ഹനീഫ്, ഗീത, അഭിരാമി, ജോമോള്‍, സജിത ബേട്ടി, പ്രിയങ്ക, സ്വാതി, KPAC ലളിത, തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ച രസകരമായ
കുടുബചിത്രമായിരുന്നു 'മേലെവാര്യത്തെ മാലാഖകുട്ടികള്‍'.
ഛായാഗ്രഹണം- കെ.പി.നമ്പ്യാതിരി, തിരക്കഥ- രാജന് കിരിയത്ത്, എഡിറ്റിംഗ്- രഞ്ജന്‍ എബ്രഹാം, നൃത്തം- കല മാസ്റ്റര്‍, ഗാനരചന- രമേശന്‍നായര്‍, സംഗീതം- ബേണി ഇഗ്നേഷ്യസ്. യേശുദാസ്, സുജാത, രഞ്ജിനി ജോസ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. പരസ്യകല- ഗായത്രി അശോകന്.
ആലത്തൂര്‍, നെല്ലിയാമ്പതി, മണ്ണൂത്തി തുടങ്ങിയ ഗ്രാമീണ മേഖലകളില്‍ ചിത്രീകരിച്ച സിനിമ കോക്കേഴ്സ് ഫിലിംസ്, അനുപമ സിനിമ, പല്ലവി റിലീസ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ട്രാവന്‍കൂര്‍, കൊച്ചി മലബാര്‍ എന്നീ മേഖലകളില്‍ 'മേലെവാര്യത്തെ മാലാഖകുട്ടികള്‍' പ്രദര്‍ശനത്തിനെത്തിച്ചത്. രണ്ടായിരത്തില്‍ 'മേലെവാര്യത്തെ മാലാഖകുട്ടികള്‍' എന്ന സിനിമ നിര്‍മ്മിച്ചു കൊണ്ട് ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരികയും പിന്നീട് ഒരുപിടി സിനിമകള്‍ നിര്‍മ്മിക്കുകയും പ്രദര്ശനത്തിനെക്കുകയു ചെയ്ത പല്ലവി ഫിലിംസിന്റെ സാരഥി സജിത് കുമാര്‍ ഇപ്പോള്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ഫിലിം ഡിസ്ട്രിബ്യുഷന്‍ അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, മലബാര്‍ ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന് പ്രസിഡണ്ട് എന്നീ പദവികള്‍ വഹിക്കുന്നു.