സി എന്‍ എ-
കൊച്ചി:
ബോബന് ആന്റ് മോളി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ബോബനും മോളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'മെംബര്‍ രമേശന് ഒമ്പതാം വാര്‍ഡ്'.
സിനിമയിലെ 'അലരേ നീയെന്നിലെ...' എന്ന് തുടങ്ങുന്ന ഗാനം ഇന്ന് യൂട്യൂബില്‍ റിലീസായി.
ആന്റോ ജോസ് പെരേര, അബി തെരേസാ പോള്‍ എന്നിവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'മെംബര്‍ രമേശന് ഒമ്പതാം വാര്‍ഡ് ' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
ഒരു പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് നാട്ടിന് പുറത്തെ സാധാരണക്കാരായ ജനങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്ന ചിത്രമാണിത്.
നിത്യജീവിതത്തിലെ നിരവധി കഥാപാത്രങ്ങളെ ഈ ചിത്രത്തിലൂടെ കാണാന്‍ കഴിയും.
അര്ജുന് അശോക് നായകനാകുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, മാമുക്കോയ, ഇന്ദ്രന്‍സ്, തരികിട സാബു, അനൂപ് പന്തളം, ഗായത്രി അശോക്, സ്മിനു സിജോ, സിനി ഏബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ശബരീഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് കൈലാസ് മേനോന് ഈണം പകര്‍ന്നിരിക്കുന്നു.
എല്‍ദോ ഐസക്ക് ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ ജോഷി തോമസ് പള്ളിക്കല്‍. പി ആര് ഒ- വാഴൂര്‍ ജോസ്.