എഎസ് ദിനേശ്-
കൊച്ചി :
കൊറോണ എന്ന മഹാമാരിയുടെ മറവില്‍ നടത്തുന്ന തട്ടിപ്പുകളുടെ കഥ പറയുന്ന 'മെമ്മറി ഓഫ് മര്‍ഡര്‍' എന്ന അവയര്‍നസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
പ്രശസ്ത സംവിധായകന് അജയ് വാസുദേവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ, പ്രശസ്ത പിന്നണി ഗായിക സൗമ്യ സദാനനന്ദന് എന്നിവരുടെ ഫെയ്സ് ബുക്ക് പേജിലൂടെ 'മെമ്മറി ഓഫ് മര്‍ഡര്‍'ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
മൂവി മാമ്പ്രപാടം സിനിമാ കമ്പനിയുടെ ബാനറില്‍ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ അരുണ്‍ രാജ് ഛായാഗ്രഹണം നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന 'മെമ്മറി ഓഫ് മര്‍ഡര്‍' എന്ന ഈ ചിത്രത്തില്‍ ടിക്ടോക്കിലൂടെ ശ്രദ്ധേയനായ രാജീവ് പ്രമാടം നായകനായി അഭിനയിക്കുന്നു.
'വീമ്പ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിന്‍ മുരളി മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു.
ജിനി ജോയ്, അനന്യ ഷാജി(കുഞ്ഞാറ്റ), അര്‍ച്ചന രാജഗോപാല്‍, ശ്രീകുമാരന്‍ തമ്പി, ബോബി കൊല്ലകടവ്, രാജേഷ് മാമ്പ്ര പാടം, കൊച്ചുമോന് വലിയപറമ്പില്‍, മഞ്ജു വലിയപറമ്പില്‍, സാലു ജോര്‍ജ്, ജിഷ്ണു എസ്, അന്‍സാര്‍ നിസാം, രജിത രാജന്, ഗീതു എസ് കെ, ലക്ഷ്മി ചെറിയനാട്, ഐശ്വര്യ, രജിന്, അഖില്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
കഥ, തിരക്കഥ, സംഭാഷണം പ്രഭാഷ് പ്രഭാകര്‍ എഴുതുന്നു. സംഗീതം- എംഎം. പ്രൊഡക്ഷന്‍ കണ്ട്രോളര്- ശ്രീജിത്ത് പാണ്ഡവന് പാറ, എഡിറ്റിംഗ്- നിതിന്‍ നിബു, മേക്കപ്പ്- ഫിലിപ്പ് സൈമണ്‍, കലാസംവിധാനം- ഫാരിസ്, ചീഫ് അസോസിയേറ്റ് ക്യാമറമാന്- പ്രവീണ്‍ കൃഷ്, സ്റ്റില്‍സ്- അശ്വിന് പ്രഭാഷ, ഡിസൈനിങ്- അര്ജുന് സി ബി, അസിസ്റ്റന്റ് ഡയറക്ടേര്‍സ്- ദേവനാരായണന്, സുജിത സിന്‍ഡ്രില്ല, ക്യാമറ അസിസ്റ്റന്റ്- സാലു ജോര്‍ജ്, ആരോമല്‍.
കൊച്ചി, ഹരിപ്പാട്, ചെങ്ങന്നൂര്‍ മാമ്പ്രപാടം, കൊല്ലകടവ് എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'മെമ്മറി ഓഫ് മര്‍ഡര്‍' പ്രദര്‍ശനത്തിനൊരുങ്ങുന്നു. വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.