ന്യൂസ് ഡെസ്ക്-
ഈരാറ്റുപേട്ട:
സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ജില്ലയായ കോട്ടയത്തെ ഏറ്റവും പഴക്കം ചെന്ന കോളേജുകളില്‍ ഒന്നായ സി എം എസ് കോളേജ് ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരു ദിവസം കോടതി സമുച്ചയമായി മാറി. ജഡ്ജിയും വക്കീലും പോലീസും പ്രതികളും സാക്ഷികളുംമൊക്കെയായി ആളുകളെ കൊണ്ട് നിറഞ്ഞ കോടതി പരിസരം കണ്ടു നാട്ടുകാര്‍ അമ്പരന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ ചലച്ചിത്രതാരങ്ങളായ ഉണ്ണിമുകുന്ദന്, അജുവര്‍ഗീസ്, സൈജുകുറുപ്പ്, മേജര്‍ രവി എന്നിവരും കൂടി ആയപ്പോള്‍ അമ്പരപ്പോടെ നോക്കി നിന്ന് നാട്ടുകാരുടെ മുഖങ്ങളില്‍ കൗതുകമുണര്‍ന്നു. ശരിക്കും കോടതിയല്ല സിനിമാ ഷൂട്ടിങ് ആണെന്ന് ബോധ്യപ്പെട്ടതോടെ കൂട്ടംകൂടി നിന്നവര്‍ പല വഴിക്ക് പിരിഞ്ഞു.
ഉണ്ണിമുകുന്ദന് ഫിലിംസിന്റെ ബാനറില്‍ നടന് ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന 'മേപ്പടിയാന്' എന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ഈരാറ്റുപേട്ടയാണ്. കോടതി രംഗങ്ങള്‍ ചിത്രീകരിക്കാന്‍ വേണ്ടിയാണ് കോട്ടയം സിഎംഎസ് കോളജില്‍ എത്തിയത്. ഒരു ദിവസത്തെ ഷൂട്ടിംഗ് മാത്രമേ ഇവിടെയുള്ളൂ. രാവിലെ ആരംഭിച്ച ഷൂട്ടിംഗ് സന്ധ്യയുടെ പൂര്‍ത്തിയാക്കി സംഘം മടങ്ങുകയും ചെയ്തു. കോട്ടയം ജില്ലാ കോടതി എന്ന ബോര്‍ഡ് വച്ചായിരുന്നു ചിത്രീകരണം. ഉണ്ണി മുകുന്ദന് അവതരിപ്പിക്കുന്ന ജയകൃഷ്ണന് എന്ന കഥാപാത്രത്തിനു വേണ്ടി കോടതിയില്‍ ഹാജരാകാന്‍ വരുന്ന അഭിഭാഷകനാണ് മേജര്‍ രവിയുടെ കഥാപാത്രം. സൈജു കുറുപ്പ് അജു വര്‍ഗീസ് കോട്ടയം രമേശ്, വിപിന്‍ ജോര്‍ജ് തുടങ്ങിയവര്‍ സുഹൃത്തുക്കളായും അഭിനയിക്കുന്നു. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മേപ്പടിയാന്റെ ചായാഗ്രഹണം നീല്‍ കുഞ്ഞേ നിര്‍വഹിക്കുന്നു.