സി എന്‍ എ-
ഈരാറ്റുപേട്ട:
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മേപ്പടിയാന്റെ ചിത്രീകരണം പൂര്‍ത്തിയായി.
നായക കഥാപാത്രമായ ജയകൃഷ്ണനാവാന് വേണ്ടി വളര്‍ത്തിയ താടിയും മീശയും എടുത്ത ശേഷമുള്ള ഫോട്ടോ ഉണ്ണി മുകുന്ദന് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
വിജയദശമി നാളിലാണ് മേപ്പടിയാന് ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
അഞ്ജു കുര്യന് ആണ് ചിത്രത്തിലെ നായിക. ഉണ്ണി മുകുന്ദന് ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മേപ്പടിയാനുണ്ട്.
പാലായിലും പരിസര പ്രദേശങ്ങളുമായിരുന്നു സിനിമയുടെ ലൊക്കേഷന്‍.
അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, കുണ്ടറ ജോണി, കൃഷ്ണപ്രസാദ്, നിഷ സാരംഗ്, അപര്‍ണ ജനാര്ദ്ദനന്, പൗളി വല്സന്, മനോഹരി അമ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്. സംഗീതം- രാഹുല്‍ സുബ്രഹ്മണ്യം.
മേപ്പടിയാന് ശേഷം സംവിധായകന് വിഷ്ണു മോഹന്‍തന്നെ ഒരുക്കുന്ന പുതിയ ചിത്രം 'പപ്പ' എന്ന ചിത്രത്തിലാണ് ഉണ്ണി ഇനി വേഷമിടുന്നത്. 'ബ്രൂസ്ലി' എന്ന ബിഗ് ബജറ്റ് ചിത്രവും ഉണ്ണി മുകുന്ദന്റേതായി ഒരുങ്ങുന്നുണ്ട്.