CNA
കൊച്ചി:
സുന്ദീപ് കിഷന്, വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്യുന്ന 'മൈക്കിള്‍' എന്ന ചിത്രത്തിന്റെ ടീസര്‍ തരംഗമായി.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന 'മൈക്കിള്‍' എന്ന പാന്‍ ഇന്ത്യ ചിത്രിന്റെ മലയാളം ടീസര്‍ ദുല്‍ഖര്‍ സല്‍മാനാണ് പുറത്തിറക്കിയത്.
പ്രമുഖ ബാനറായ ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പിയും കരണ്‍ സി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.
ഭരത് ചൗധരിയും പുസ്കൂര്‍ രാം മോഹന്‍ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം മേനോന്, ദിവ്യാന്‍ഷ കൗശിക്, വരലക്ഷ്മി ശരത്കുമാര്, വരുണ്‍ സന്ദേശ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പിആര്‍ഒ: ശബരി.
Online PR - CinemaNewsAgency.Com