സി എന്‍ എ-
രാമക്കല്‍മേട്:
വിനോദ് ഗുരുവായൂര്‍ തിരക്കഥ എഴുതി സംവിധാന ചെയ്യുന്ന 'മിഷന്-സി' യുടെ ചിത്രീകരണം ഇടുക്കി രാമക്കല്‍മേട്ടില്‍ പുരോഗമിക്കുന്നു. തിരക്കഥാകൃത്തായ വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ക്രൈം ആക്ഷന്‍ ത്രില്ലറായ 'മിഷന്-സി'. മുമ്പ് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും വ്യത്യസ്ത രീതിയിലുള്ളതായിരുന്നു.
എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ലഷാജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്, കൈലാഷ്, മേജര്‍ രവി, ജയകൃഷ്ണന്, മീനാക്ഷി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചായാഗ്രഹണം- സുശാന്ത് ശ്രീനി, എഡിറ്റിംഗ്- റിയാസ് കെ ബദര്‍, കലാ സംവിധാനം- സഹസ് ബാല, മേക്കപ്പ്- മനോജ് അങ്കമാലി, കോസ്റ്റ്യൂം- സുനില്‍ റഹ്മാന്, സ്റ്റില്‍സ്- ഷാലു പേയാട്, സംഗീത സംവിധാനം- ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിനു മുരളി, ആക്ഷന്‍- കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അബിന്‍, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.