സി എന്‍ എ-
രാമക്കല്‍മേട്:
വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'മിഷന് സി'യുടെ ചിത്രീകരണം ഇടുക്കി രാമക്കല്‍മേട്ടില്‍ പൂര്‍ത്തിയായി. രാമക്കല്‍മേട്ടില്‍ ഷൂട്ടിങ്ങിന്റെ അവസാന ദിവസം അപ്പാനി ശരത്തും മീനാക്ഷിയും പങ്കെടുത്തു. മേജര്‍ രവി, ജയകൃഷ്ണന്, കൈലാഷ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
രണ്ടു പാട്ടും ഫൈറ്റുമുള്ള സിനിമ കോവിഡ് പ്രോട്ടോകോള്‍ നിയമങ്ങള്‍ പാലിച്ചു 18 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. വിജയ് യേശുദാസ് അഖില്‍ മാത്യു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. സുശാന്ത് ശ്രീനിയാണ് ഛായാഗ്രാഹകന്‍.