MM Kamath
കൊച്ചി:
ചില സാങ്കേതിക കാരണങ്ങളാല്‍ 'മിഷന്-സി' എന്ന ചിത്രത്തിന്റെ റിലീസ് നവംബര്‍ 5 ലേക്ക് മാറ്റി.
ഈ മാസം കേരളത്തിലെ തിയ്യേറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ അറിയിപ്പിനെ തുടര്‍ന്ന് 'മിഷന്-സി' ഒക്ടോബര്‍ 29ന് ഇന്ത്യയിലുടനീളം റിലീസ് തീരുമാനിച്ചിരുന്നതാണ് ഇപ്പോള്‍ നവംബര്‍ 5 ലേക്ക് മാറ്റിയത്.
യുവ നടന് അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിഷന്-സി'.
മേപ്പാടന് ഫിലിംസ് റിലീസാണ് തിയ്യേറ്ററികളിലെത്തിക്കുന്നത്.
എം സ്ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന 'മിഷന്-സി' എന്ന റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ എന്‍ഗേജിങ് ത്രില്ലര്‍ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക.
പ്രശസ്ത സംവിധായകന് ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തില്‍ നൈല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് 'മിഷന്-സി'.
മേജര്‍ രവി, ജയകൃഷ്ണന്, കൈലാഷ്, ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍- റിയാസ് കെ ബദര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിനു മുരളി, കല- സഹസ് ബാല, മേക്കപ്പ്- മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- സുനില റഹ്മാന്, സ്റ്റില്‍സ്- ഷാലു പേയാട്, ആക്ഷന്‍- കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അബിന്‍, വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.
Online PR - CinemaNewsAgency.Com