സി എന്‍ എ-
ബഹറിന്‍:
ബഹറിന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രം 'മിസ്റ്റ്' എത്തി. കോണ്‍വെക്സ് സിനിമയുടെ ബാനറില്‍ അജിത് നായര്‍ രചനയും ചായാഗ്രഹണം സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സാജന് റോബര്‍ട്ട്, പേര്‍ളി, ഏണസ്റ്റ് എന്നിവര്‍ ചേര്‍ന്നാണ്. കൗമാരക്കാരിയുടെ കഥ പറയുന്ന ചിത്രത്തില്‍ ടിക്ടോക്കിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച ഓഡ്രി മിരിയം എന്ന മീഡിയ വിദ്യാര്‍ത്ഥിനിയാണ് നായിക. ഷാ, പ്രെറ്റി വിനോദ്, സിംല ജാസിം, നന്ദന ഉണ്ണികൃഷ്ണന്, ഗോപു, നന്ദു എന്നിവരാണ് മറ്റു വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത്, നര്‍ത്തകിയും അഭിനേത്രിയുമായ നവ്യ നായര്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ഈ ഹസ്വചിത്രം പ്രേക്ഷകരിലേക്ക് എത്തി.