ന്യൂസ് ഡെസ്ക്-
കൊച്ചി:
ദൃശ്യം 2 വിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ദുബായിലെത്തി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 വിന്റെ ഷൂട്ടിംഗ് ഇന്നലെയാണ് തൊടുപുഴയില്‍ പൂര്‍ത്തിയായത്. തൊടുപുഴയില്‍ നിന്ന് കൊച്ചിയിലെത്തിയ മോഹന്‍ലാല്‍ ഇന്ന് ഉച്ചയോടെഎമിറേറ്റ്സിന്റെ ഫ്ളൈറ്റില്‍ ദുബായിലെത്തി. നവംബര്‍ 14 വരെ മോഹന്‍ലാല്‍ ദുബായില്‍ ഉണ്ടാകും. ദൃശ്യം 2 വിനുശേഷം ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്നത്. ബി ഉണ്ണി കൃഷ്ണന്റെ സിനിമയുടെ ഷൂട്ടിംഗ് നവംബര്‍ 16 ന് ആരംഭിക്കും.