അഞ്ജു അഷറഫ്-
കൊച്ചി :
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഇരുപത്തിയെട്ടാമത്തെ ചിത്രമാണ് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം2'. ഇതില്‍ 27 സിനിമകളിലും നായകന് മോഹന്‍ലാല്‍ ആണ്. 2018ല്‍ മോഹന്‍ലാലിന്റെ മകന് പ്രണവിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത 'ആദി' എന്ന സിനിമ കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോള്‍ ഇരുപത്തിയെട്ടാമത്തെ ചിത്രമായിട്ടാണ് 'ദൃശ്യം 2' പ്രദര്‍ശനത്തിനെത്തുന്നത്. അതേസമയം പ്രിയദര്ശന് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എല്ലാ വര്‍ക്കുകളും പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിന് ഒരുങ്ങി നില്‍ക്കുകയാണ്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്നത് 'ദൃശ്യം 2' തന്നെയായിരിക്കും. നവംബര്‍ നാലിന് ദൃശ്യത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയാവും. അതിനുശേഷം ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കും മോഹന്‍ലാല്‍ അഭിനയിക്കുക. നവംബര്‍ 16നാണ് ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച 28 ചിത്രങ്ങളില്‍ മോഹന്‍ലാലിനെ നായകനാക്കി കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ളത് ഷാജികൈലാസ്, സത്യന് അന്തിക്കാട്, പ്രിയദര്ശന്, രഞ്ജിത്ത് എന്നിവരാണ്. ഷാജി കൈലാസും സത്യന് അന്തിക്കാടും നാലു ചിത്രങ്ങള്‍ വീതവും പ്രിയദര്ശന്, രഞ്ജിത്, ജീത്തു ജോസഫ് എന്നിവര്‍ മൂന്ന് ചിത്രങ്ങള്‍ വീതവും സംവിധാനം ചെയ്തു. ജോഷി, പി ടി കുഞ്ഞുമുഹമ്മദ്, അമല്‍ നീരദ്, റോഷന്‍ആന്‍ഡ്രൂസ്, റാഫിമെക്കാര്ട്ടിന്, സിദ്ദിഖ്, ശ്രീകുമാര്‍ മേനോന്, ലാല്‍ജോസ്, ജിബി-ജോജു എന്നിവരാണ് മറ്റു ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടായിരത്തില്‍ രഞ്ജിത് തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത 'നരസിംഹം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മാണ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീടുള്ള ഓരോ സിനിമയും വിജയ തുടര്‍ച്ചയായിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായ വിജയം നടന് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'ലൂസിഫര്‍' ആണ്. പ്രദര്‍ശനത്തിനെത്തിയ ആദ്യ നാല് ദിവസത്തിനുള്ളില്‍ 50 കോടി നേടിയ ചിത്രം എട്ടാം ദിവസമായപ്പോള്‍ 100 കോടിയും ഇരുപത്തിയൊന്നാം ദിവസം 150 കോടിയിലുമെത്തി. ഓവര്‍സീസ്, ബോക്സ് ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച 'ലൂസിഫര്‍' 200 കോടി നേടി പുതിയ ചരിത്രം കുറിക്കുകയും ചെയ്തു. കഴിഞ്ഞ 80 വര്‍ഷത്തിനിടയില്‍ അയ്യായിരത്തിലധികം സിനിമകള്‍ മലയാളത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം കളക്ഷന്റെ കാര്യത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ചേര്‍ന്നൊരുക്കിയ ലൂസിഫറിന് തന്നെയാണ് കൂടുതല്‍ ഉയരം.
ആശിര്‍വാദ് സിനിമാസിന്റെ മോഹന്‍ലാല്‍ ചിത്രങ്ങള്‍.....
നരസിംഹം, രാവണപ്രഭു, കിളിച്ചുണ്ടന്‍ മാമ്പഴം, നാട്ടുരാജാവ്, നരന്, രസതന്ത്രം, ബാബകല്യാണി, പരദേശി, ഇന്നത്തെ ചിന്താവിഷയം, സാഗര്‍ ഏലിയാസ് ജാക്കി, ഇവിടം സ്വര്‍ഗ്ഗമാണ്, ചൈനാ ടൗണ്‍, സ്നേഹവീട്, കാസനോവ, സ്പിരിറ്റ്, ലേഡീസ് ആന്‍ഡ് ജന്റില്മാന്, ദൃശ്യം, എന്നും എപ്പോഴും, ലോഹം, ഒപ്പം, വെളിപാടിന്റെ പുസ്തകം, ഒടിയന്, ലൂസിഫര്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ദൃശ്യം 2, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ചത് ആദി എന്ന സിനിമയിലാണ്.
നരസിംഹത്തില്‍ നിന്ന് ആരംഭിച്ചു ദൃശ്യം 2 വില്‍ എത്തുമ്പോള്‍ 20 വര്‍ഷത്തിനിടയില്‍ 28 സിനിമകള്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുകയുണ്ടായി. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകളോ സൂപ്പര്‍ഹിറ്റുകളോ ആണ്. ഒരൊറ്റ ബാനറില്‍ നിരന്തരമായി സിനിമ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിലെ ഏറ്റവും പ്രബലമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയാണ് ആന്റണി പെരുമ്പാവൂര്‍ സാരഥി ആയുള്ള ആശിര്‍വാദ് സിനിമാസ്.