എഡിറ്റര്‍: എം.എം. കമ്മത്ത്
കൊച്ചി:
ഫയര്‍ വുഡ് ഷോസിന്റെ ബാനറില്‍ ജസ്നി അഹ്മദ് നിര്‍മ്മിക്കുന്ന 'മൂണ്‍ വാക്ക്' എന്ന ചിത്രത്തിന്റെ ആദ്യത്തെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.
വിനായക് ശശികുമാര്‍ എഴുതി പ്രശാന്ത് പിള്ള സംഗീതം പകര്‍ന്ന് ഷഹബാസ് അമന്, ഹനന്‍ ഷാ എന്നിവര്‍ ആലപിച്ച 'ഓ..... കിനാകാലം...' എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറക്കിയത്.
എ.കെ. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബ്രേക്ക്ഡാന്‍സിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കുറെ പേരുടെ, കേരളത്തിലെ മൈക്കിള്‍ ജാക്സന്‍മാരുടെ കഥയാണ് ദൃശ്യവല്‍ക്കരിക്കുന്നത്. 134 ല്‍ പരം പുതുമുഖങ്ങളും 1000 ല്‍ പരം പരിസര വാസികളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
എ.കെ. വിനോദ്, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
അന്‍സര്‍ ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന് എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു. എഡിറ്റര്‍- കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂജ് വാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, കല- സാബു മോഹന്‍, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്, സ്റ്റില്‍സ്- മാത്യു മാത്തന്, ജയപ്രകാശ് അതളൂര്‍, ബിജിത്ത് ധര്‍മ്മടം, പരസ്യക്കല- ഓള്‍ഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ ആര് ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് വാസുദേവന്‍, അസിസ്റ്റന്റ്ഡയറക്ടര്- സുമേഷ് എസ് ജെ, നന്ദു കുമാര്‍, നൃത്തം- ശ്രീജിത്ത്, ആക്ഷന്‍- മാഫിയ ശശി, അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍സ് മാനേജര്‍- സുഹൈല്‍, രോഹിത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷിബു പന്തലക്കോട്.
ഒരുകാലത്ത് കേരളത്തിലെമ്പാടും അലയടിച്ച ബ്രേക്ക് ഡാന്‍സ് തരംഗത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന 'മൂണ്‍ വാക്ക്' ഉടന്‍ പ്രദര്‍ശനത്തിനെത്തും.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.