ന്യൂസ് ഡെസ്ക്-
കൊച്ചി :
നടി മൃദുല മുരളി വിവാഹിതയായി. പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിതിന്‍ വിജയനാണ് മൃദുലയുടെ വരന്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് ഇവരുടെയും വിവാഹ നിശ്ചയം നടന്നത്. വിവാഹനിശ്ചയ ചടങ്ങില്‍ മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശന്, ഷഫ്ന, ശരണ്യ മോഹന്‍, ശില്പ ബാല, ഗായകന് വിജയ് യേശുദാസ്, ഗായിക സയനോര, നടന്മാരായ ഹേമന്ത്, മണികണ്ഠന് തുടങ്ങി ഒട്ടനവധിയാളുകള്‍ ആഘോഷമായി നടത്തിയ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അവതാരികയായ മൃദുല 2009ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് ചുവട് വെക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, ശിഖാമണി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും മൃദുല അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം.
നടി ഭാവനയുടെ വിവാഹ ചടങ്ങുകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മൃദുല മുരളി പങ്കെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഭാവന മൃദുലയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ നേര്‍ന്നു. ആശംസകള്‍ നേര്‍ന്നതിനൊപ്പം വിവാഹിതരുടെ ക്ലബിലേക്ക് മൃദുലയെ നടി സ്വാഗതം ചെയ്യുകയും ചെയ്തു.