സി എന്‍ എ-
കൊച്ചി:
നവാഗതനായ ഡോ. പ്രഗഭല്‍ സംവിധാനം ചെയ്യുന്ന 'മഡ്ഡി' എന്ന ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയുടെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തരുന്നു. റിലീസ് ചെയ്ത് നിമിഷനേരംകൊണ്ട് സംഗതി വയറലായി. മുപ്പത് മണിക്കൂറില്‍ മൂന്ന് മില്ല്യണ്‍ പേരാണ് മോഷന്‍ പോസ്റ്റര്‍ കണ്ടുകഴിഞ്ഞത്.
ഓഫ് റോഡ് മോട്ടോര്‍ സ്പോര്‍ട്ടിന്റെ ഒരു രൂപമാണ് മഡ് റേസിങ്ങ്. മഡ് റേസിങ് വിഭാഗത്തിലെ ആക്ഷന്‍ ത്രില്ലറാണ് 'മഡ്ഡി'.
പി.കെ. സെവന് ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്.
പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ഹരീഷ് പേരഡി, ഐ.എം. വിജയന്, രണ്‍ജി പണിക്കര്‍, സുനില്‍സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഓഫ് റോഡ് റേസിങ്ങിനോടും സാഹസികതയോടുമുളള താല്പര്യത്തില് നിന്നാണ് 'മഡ്ഡി' എന്ന ചിത്രത്തിന്റെ പിറവിയെന്ന് സംവിധായകന് പ്രഗഭല്‍ പറഞ്ഞു.
കായികരംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് പ്രഗഭല്‍. പ്രഗഭലിന്റെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെയും അധ്വാനത്തിന്റെയും ഫലംകൂടിയാണ് 'മഡ്ഡി' എന്ന ഈ ചിത്രം.
വ്യത്യസ്ത ടീമുകള്‍ തമ്മിലുളള വൈരാഗ്യത്തെ കുറിച്ച് പറയുന്ന ചിത്രത്തില്‍ സാഹസികത, പ്രതികാരം, കുടുംബം, നര്‍മ്മം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു പരിപൂര്‍ണ്ണ എന്റര്ടേയ്നറാണ് 'മഡ്ഡി' എന്ന് പ്രഗഭല്‍ പറയുന്നു.
ഓഫ് റോഡ് റേസിംഗില്‍ പ്രധാന അഭിനേതാക്കളെ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചാണ് ചിത്രം ഷൂട്ട് തുടങ്ങിയത് എന്നും സിനിമയില്‍ ഡ്യൂപ്പുകളെ ഉപയോഗിച്ചിട്ടില്ലെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
മഡ് റേസിങ്ങ് പോലുളള കായിക വിനോദം ആവേശം നഷ്ടപ്പെടുത്താതെ കാഴ്ചക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു തന്റെ മുന്പിലുണ്ടായിുന്ന ഏറ്റവും വലിയ വെല്ലുവുളി. ഒരു വര്‍ഷത്തോളം സമയമെടുത്താണ് സിനിമയുടെ ലോക്കേഷനുകള്‍ തന്നെ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ മറ്റ് ഒരു സിനിമയിലും കാണാത്ത അപകടകരവും മനോഹരവുമായ നിരവധി സ്ഥലങ്ങളും സിനിമയില്‍ കാണാന്‍ സാധിക്കുമെന്നും പ്രഗഭല്‍ പറഞ്ഞു.
ലോകമൊട്ടാകെ തരംഗമായ 'കെ.ജി.എഫി.' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീത സംവിധായകന് രവി ബസ്റൂര് മലയാളത്തില്‍ അരങ്ങേറ്റംക്കുറിക്കുന്നു എന്നതും 'മഡ്ഡി' എന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
കൂാതെ 'രാക്ഷസന്' സിനിമിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്ങും, ഹോളിവുഡില്‍ പ്രശസ്തനായ കെ.ജി. രതീഷ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.