CNA
കൊച്ചി:
'നന്തുണി' എന്ന സിനിമയിലൂടെ നവാഗത സംവിധായകനുള്ള കിട്ടിക്സ് അവാര്‍ഡ് ലഭിച്ച ഹരി നാരായണന് നീലാംബരി, 'നോട്ടി പ്രൊഫസര്‍' എന്നീ സിനിമകള്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നെരിപ്പോട്'.
ആന്തോളജി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രമായ 'നെരിപ്പോട്' ന്റെ ട്രെയ്ലര് റിലീസ് റിലീസായി.
സംവിധായകന് ഹരി നാരായണനും നവാഗത സംവിധായകനായ പ്രജിത്ത് ചെറുകോടും ചേര്‍ന്നാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്.
കൃഷ്ണന് കാളിയാര്‍, ജയന് കൃഷ്ണന് എന്നിവരാണ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
MATUAG പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗൗതം ഹരിയും, മലയാളം ബോക്സ് ഓഫീസിന്റെ ബാനറില്‍ ശ്രീനില്‍ വെള്ളിനേഴിയുമാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഛായഗ്രഹണം- മുബഷിര്‍ പട്ടാമ്പി, ഹിദായത്ത് ബാബു. സംഗീതം- ജയഹരി കാവാലം, നിഖില്‍ സാന്‍. എഡിറ്റിംഗ്- മജേഷ് ശങ്കര്‍, ആനന്ദ് ബോധ്.
ബിബിന്‍ ബെന്നി, ആനന്ദ് ബോധ്, സുരേന്ദ്രന് കാളിയത്ത്, ഭാസ്കര്‍ അരവിന്ദ്, വിഷ്ണു ബാലകൃഷ്ണന്, സത്യന് പ്രഭാപുരം, നീരദ, ഗീതു തുടങ്ങിയവരാണ് ചിത്രങ്ങളിലെ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
പ്രതികാരത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങളിലുള്ള പ്രമേയമാണ് 'നെരിപ്പോട്' എന്ന ചിത്രം പ്രതിപാദിക്കുന്നത്.
2022 ജനുവരി 20 ന് പത്തില്പരം പ്രമുഖ OTT പ്ലാറ്റ്ഫോമുകള് വഴി 'നെരിപ്പോട്' എന്ന ഈ ചിത്രം റിലീസിന് ഒരുങ്ങുന്നു.
ആന്തോളജി സിനിമകളുടെ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന 'നെരിപ്പോട്' എന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് തികച്ചും ഒരു ത്രില്ലര്‍ അനുഭൂതി ആയിരിക്കും.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com