CNA
കൊച്ചി:
അരുണ്‍കുമാര്‍ ചെരങ്ങരേത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്ക് ആല്‍ബമാണ് 'നിളയിലെ ഓളങ്ങള്‍'.
സുമേഷ് നാരായണന്, രാരി കൃഷ്ണ എന്നിവരാണ് ഈ ആല്‍ബത്തില്‍ അഭിനയിക്കുന്നത്.
സംവിധായകന് അരുണ്‍കുമാര്‍ ചെരങ്ങരേത്ത് തന്നെ എഴുതിയ വരികള്‍ക്ക് ലോര്‍ഡ് അന്‍സ്വാര്‍ സംഗീതം പകര്‍ന്ന് വൈഗ സന്തോഷ് ആലപിച്ച ഗാനമാണ് ഈ ആല്‍ബത്തിലുള്ളത്.
നാട്ടിലെ സാംസ്കാരിക മേഖലകളില്‍ അറിയപ്പെടുന്ന അധ്യാപക ദമ്പതികളാണ് അപ്പു മാഷും ദേവു ടീച്ചറും. മാഷിന്റെയും ടീച്ചറിന്റെയും ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ ഭാരതപ്പുഴയുടെ പശ്ചാത്തലത്തില്‍ വളരെ മനോഹരമായി പറയുകയാണ് 'നിളയിലെ ഓളങ്ങള്‍' എന്ന മ്യൂസിക്കല്‍ ആല്‍ബത്തില്‍.
എത്രയൊക്കെ വലുതായി എന്ന് പറഞ്ഞാലും നമ്മള് എല്ലാവരും എത്താന്‍ കൊതിക്കുന്ന ഒരിടമാണ് നമ്മുടെ ജന്മനാട്. തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളില്‍ നിന്നും നാടിന്റെ സമാധാന അന്തരീക്ഷത്തിലേക്ക് മാറ്റപ്പെടുമ്പോള്‍ അപ്പു മാഷിന്റെയും ദേവു ടീച്ചറിന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ മ്യൂസിക്കല്‍ ആല്‍ബം പറയുന്നത്.
ഷൊര്‍ണ്ണൂര്‍, ഭാരതപ്പുഴ പരിസര പ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്.
ദിവ്യ അരുണ്‍കുമാര്‍ നിര്‍മ്മിക്കുന്ന ഈ ആല്‍ബത്തിന്റെ ഛായാഗ്രഹണം നിഷാന്ത് തലയടുക്കം നിര്‍വ്വഹിക്കുന്നു. CONCEPTUAL FRAMES എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.
Online PR - CinemaNewsAgency.Com