സി എന്‍ എ-
കൊച്ചി:
ദൈവത്തെ കണ്ടെത്താനുള്ള മനുഷ്യന്റെ അന്വേഷണവും അയാളുടെ ആന്തരിക സ്വഭാവം സാക്ഷാത്കരിക്കാനുള്ള യാത്രയും നന്മ തിന്മകള് തമ്മിലുള്ള പോരാട്ടമാണ്.
ദൈനംദിന സാമൂഹികരാഷ്ട്രീയ തത്ത്വചിന്തയില്‍ കൃത്രിമം കാണിക്കുന്ന ഒരു മനുഷ്യന്റെ മനസ്സിലൂടെയും ആത്മാവിലൂടെയും ഈ കഥ സഞ്ചരിക്കുന്നു. അയാള്‍ എവിടെ നില്ക്കുന്നു എങ്ങോട്ടു സഞ്ചരിക്കുന്നു എന്ന ബോധം... നന്മയുടെയും തിന്മയുടെയും പാത തെരഞ്ഞെടുക്കുന്നതിന് ചില ബാഹ്യശക്തികള്‍ അദ്ദേഹത്തെ മസ്തിഷ്കപ്രക്ഷാളനം ചെയ്യുന്നു.
സിനിമയ്ക്കൊരു ആദ്യവും അവസാനവും ഉണ്ട്.
കഥാപാത്രങ്ങള്‍ നല്കുന്ന വിവരണത്തിലൂടെ അവന്റെ / അവളുടെ നിഗമനത്തിലെത്താന്‍ പ്രേക്ഷകര്‍ക്ക് അവസരം നല്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.
പ്രവാസി മലയാളിയായ കിരണ്‍ പുനലൂര്‍ സംവിധാനം ചെയ്തൊരുക്കിയ നൂമെന്‍ പതിനൊന്ന് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും മികച്ച സംവിധായകന് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്ത ചിത്രമാണ്. രാമേശ്വരം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് നൂമെന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.