CNA
കൊച്ചി:
ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തെ ഏറെ കൗതുകമുണര്‍ത്തിയിരിക്കുന്നു.
ബിജു മേനോന്നും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം പൂര്‍ണ്ണമായും ഒരു സസ്പെന്‍സ് ത്രില്ലറാണ്.
ടീസര്‍ അതു പൂര്‍ണ്ണമായും വ്യക്തമാക്കുന്ന നിലയില്‍ത്തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രമായിത്തന്നെയാണവതരണം.
ഇന്‍ഡ്യയിലെ ഏതു ഭാഷക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കുവാന്‍ പോന്നതാണ് ഈ ചിത്രത്തിന്റെ അവതരണം.
ഒരു സസ്പെന്‍സ് ത്രില്ലറിന്റെ എല്ലാ ചേരുവുകളും ചേര്‍ന്ന ഒരു ക്ലീന്‍ എന്റെര്‍ടൈനര്‍.
ദിവ്യാ പിള്ള, അലല്‍സിയര്‍, ഷീലു ഏബ്രഹാം, പ്രശാന്ത് അലക്സാണ്ടര്‍, ശാന്തി പ്രിയ (ദ്രശ്യം 2 ഫെയിം), സുരഭിലക്ഷ്മി, ശ്യാം ജേക്കബ്ബ്, ഋഷി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സൂരജ് വി. ദേവിന്റേതാണു രചന. സംഗീതം- കൈലാസ് മേനോന്, പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍, ഛായാഗ്രഹണം- ലോകനാഥന്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, കലാസംവിധാനം- അപ്പുണ്ണി സാജന്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- നയന ശീകാന്ത്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അഭിലാഷ് പാറോള്, നിര്‍മ്മാണ നിര്‍വ്വഹണം- ജാവേദ് ചെമ്പ്.
യു.എഫ്.ഐ. മോഷന്‍ പിക്ച്ചേര്‍സിനു വേണ്ടി കിഷോര്‍ വാര്യത്ത്. (യു.എസ്.എ) ലഷ്മി നാഥ് ക്രിയേഷന്‍സിനു വേണ്ടി സുധീഷ് പിള്ള,
സെലിബ്രാന്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- ഷാബു അന്തിക്കാട്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം നവംബര്‍ മാസത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com