സി എന്‍ എ-
ചെന്നൈ:
ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
'നദികളിലെയ് നീരാടും സൂരിയന്' എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്.
ഗൗതം മേനോനും സിമ്പുവും എ.ആര്. റഹ്മാനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'നദികളിലെയ് നീരാടും സൂരിയന്'.
മൂന്നാം തവണയാണ് ഇവര്‍ മൂവരും ഒന്നിക്കുന്നത്.
'വിണ്ണൈത്താണ്ടി വരുവായാ', 'അച്ചം യെന്‍പത് മദമമേയെടാ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മൂവരും ഒരുമിക്കുന്ന ചിത്രമാണിത്.
വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
2010 ല്‍ ഗൗതം മേനോന് സംവിധാനം സിമ്പുവിനെ നായകനാക്കി സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായാ' വന്‍വിജയമായിരുന്നു.