CNA
കൊച്ചി:
പ്രശസ്ത നാടകകൃത്തും ചലച്ചിത്ര സംവിധായകനുമായ ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്ത 'നജസ്സ്' എന്ന ചിത്രം ചിലിയിലെ സൗത്ത് ഫിലിം ആന്റ് അര്‍ട്ട് അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടന്, സംവിധാനം, സംഗീതം, ഛായാഗ്രഹണം എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡിനുള്ള നോമിനോടുകൂടിയാണ് തിരഞ്ഞെടുപ്പ്.
ഡോക്ടര്‍ മനോജ് ഗോവിന്ദന്, മുരളി നീലാംബരി എന്നിവര്‍ ചേര്‍ന്നാണ് നജസ്സ് നിര്‍മ്മിച്ചത്. കുവി എന്ന പെണ്‍നായയാണ് ഈ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുള്ളത്. കുവിക്കൊപ്പം ടിട്ടോ വില്സന്, സജിതാ മഠത്തില്‍, അമ്പിളി സുനില്‍, കൈലാഷ്, കുഞ്ഞിക്കണ്ണന് ചെറുവത്തൂര്‍, മനോജ് ഗോവിന്ദന്, മുഹമ്മദ് പേരാമ്പ്ര തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
ഛായാഗ്രഹണം- വിപിന്‍ ചന്ദ്രന്, സംഗീതം- സുനില്‍ കുമാര്‍ പി കെ, എഡിറ്റിംഗ്- രത്തിന് രാധാകൃഷ്ണന്, നിര്‍മ്മാണ നിര്‍വ്വഹണം- കമലേഷ് കടലുണ്ടി, പി.ആര്.ഒ- എ.എസ്.ദിനേശ്.
Online PR - CinemaNewsAgency.Com